G
Author
Gramika Team
Published
April 22, 2026

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു
മലപ്പുറം: നാടിനെ ഒന്നടങ്കം നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. നൗഷാദ് അലിയുടെ മരണത്തിൽ ചികിത്സാപിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദ് അലിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളായി എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.