G

Author

Gramika Team

Published

March 12, 2026

വാഹനാപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൂത്തുപറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരിയിലെ സി എം വിൻസെന്റാണ് മരിച്ചത്. നിർമ്മലഗിരി കോളേജിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട ബൈക്കിടിച്ചാണ് കാൽനട യാത്രക്കാരനായ വിൻസെന്റിന് പരിക്കേറ്റിരുന്നത്. കഴിഞ്ഞ മാസം 24 ന് രാത്രിയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ വിൻസെന്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വിൻസെന്റിനെ ഇടിച്ച ശേഷം എതിർ ദിശയിൽ നിന്ന് വന്ന ലോറിയിലും ഇടിച്ചിരുന്നു. അപകടത്തിൽ ബൈക്കോടിച്ച എരുവട്ടി പൂള ബസാറിലെ ചെട്ടിയാം വീട്ടിൽ ആരോമൽ അന്ന് തന്നെ മരിച്ചിരുന്നു.

Share Article