G

Author

Gramika Team

Published

March 9, 2026

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു

മട്ടന്നൂർ: നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. നടുവനാട് എൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനി തലച്ചങ്ങാട് ശിവസുരയിൽ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം.

Share Article