G
Author
Gramika Team
Published
July 9, 2026

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് പിണറായി വിജയൻ വയനാട്ടിൽ എത്തിയത്. അതേസമയം ദുരന്തത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി പാലത്തിന് സമീപത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയും എസ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവർക്കുള്ള തിരച്ചിൽ മൂന്നാംദിനവും തുടരുകയാണ്.