G

Author

Gramika Team

Published

May 13, 2026

വമ്പൻ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത്

വമ്പൻ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത്

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. 82 റൺസിനായിരുന്നു ജയം. ഇതോടെ 16 പോയിന്റോടെ ഗില്ലും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നഷ്ടമായി ഗുജറാത്ത് മുന്നോട്ടുവെച്ച 169 റൺസ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 90 റൺസിൽ ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ കാഗിസോ റബാഡ, ജേസൺ ഹോൾഡർ, രണ്ട് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്‌ണ എന്നവരാണ് എസ് ആർ എച്ചിനെ തകർത്തത്. 19 റൺസ് നേടിയ പാറ്റ് കമ്മിൻസാണ് ടോപ് സ്‌കോറർ. നേരത്തെ സായ് സുദര്‍ശന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു.

Share Article