G

Author

Gramika Team

Published

July 2, 2026

ലോകവേദിയിൽ നിന്ന് ഇന്ന് ഒരാൾ അസ്തമിക്കും, വിധിനിർണായക രാത്രിയിലേക്ക് പോർച്ചുഗലും ക്രൊയേഷ്യയും

ലോകവേദിയിൽ നിന്ന് ഇന്ന് ഒരാൾ അസ്തമിക്കും, വിധിനിർണായക രാത്രിയിലേക്ക് പോർച്ചുഗലും ക്രൊയേഷ്യയും

ടൊറന്‍റോ: ഫുട്ബോൾ ചരിത്രത്തിലെ രണ്ട് സമാനതകളില്ലാത്ത ഇതിഹാസങ്ങൾ. റയൽ മാഡ്രിഡിന്‍റെ സുവർണ്ണകാലത്ത് ഒരേ കുപ്പായത്തിൽ ഒന്നിച്ച് പൊരുതിയ ഉറ്റസുഹൃത്തുക്കൾ. പ്രായം നാൽപ്പതുകളിലെത്തി നിൽക്കുമ്പോഴും ലോകവേദിയിൽ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും! ഫിഫ ലോകകപ്പിന്‍റെ നോക്കൗട്ടില്‍ കാനഡയിലെ ടൊറന്‍റോ സ്റ്റേഡിയത്തിൽ ഇന്ന് പോർച്ചുഗലും ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോൾ കായികലോകം ശ്വാസമടക്കിയാണ് കാത്തിരിക്കുന്നത്. കാരണം, ഇന്ന് രാത്രി കഴിയുമ്പോൾ ഈ രണ്ടുപേരിൽ ഒരാൾക്ക് അത് കരിയറിലെ അവസാന ലോകകപ്പ് മത്സരമായി മാറും.

Share Article