G

Author

Gramika Team

Published

June 30, 2026

ലോകകപ്പിൽ ജർമ്മനി പുറത്ത്

ലോകകപ്പിൽ ജർമ്മനി പുറത്ത്

ബോസ്റ്റൺ: ലോകകപ്പ് മോഹങ്ങൾ പാരഗ്വായിയുടെ പഞ്ചിൽ അവസാനിച്ചതോടെ കരുത്തന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്. റൗണ്ട് ഒഫ് 32 മത്സരത്തിൽ പാരഗ്വായിയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4നാണ് പാരഗ്വായ് ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോൾ എന്ന ചരിത്ര നേട്ടത്തോടെയാണ് ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ൽ പാരഗ്വായ് സ്ഥാനം നേടിയിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പാരഗ്വായ് ലീഡ് എടുത്തപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജ‌ർമനി സമനില പിടിച്ചു. 42ാം മിനിട്ടിൽ പാരഗ്വായിയുടെ ജൂലിയോ എൻസീയോയാണ് ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ കായ് ഹവേർട്‌സ് തിരിച്ചടിച്ചു. എക്‌സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് കടന്നത്.

Share Article