G

Author

Gramika Team

Published

June 22, 2026

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്

വാൻകൂവർ: ഗ്രൂപ് ജിയിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്. കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ലീഡ് നേടിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ സാധിച്ച ന്യൂസിലാൻഡ് അമ്പത്തിയെട്ടാം മിനിറ്റിലാണ് ഗോൾ വഴങ്ങുന്നത്. അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോ ഈജിപ്‌തിനായി സമനില ഗോൾ നേടി.

Share Article