G

Author

Gramika Team

Published

July 7, 2026

റെസ്റ്റോറന്റ് അടപ്പിച്ചു

റെസ്റ്റോറന്റ് അടപ്പിച്ചു

പിണറായി: കമ്പനി മെട്ടയിലെ ഓമാസ് റെസ്റ്റോറന്റ് വേങ്ങാട് പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. റെസ്റ്റോറന്റിലെ മലിന ജലം ഡ്രൈനേജിലൂടെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാട്ടുകാർ പ്രതിഷേധവുമായി രംഗതെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധ ന. ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗതെത്തിയത്. വിവരമറിഞ്ഞ് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ, സെക്രട്ടറി പ്രകാശൻ പെരുമ്പു നത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും പിണറായി പോലീസും സ്ഥലതെത്തി. റെസ്റ്റോറന്റിൽ നിന്നുള്ള മലിന ജലം പൈപ്പ് വഴി ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതായും ഡ്രൈനേജിൽ നിന്നും മലിന ജലം ജനവാസമേഖലയിലൂടെ കടന്നുപോകുന്ന തോട്ടിലേക്കും ഒഴുകി പോവുന്നതായി നാട്ടുകാർ പറഞ്ഞെങ്കിലും ഹോട്ടൽ അധികൃതർ ഇത് നിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം ഹിറ്റാച്ചി ഉപയോഗിച്ച് ഡ്രൈനേജിന്റെ സ്ലാബ് നീക്കി നടത്തിയ പരിശോധനയിൽ നാട്ടുകാർ ഉന്നയിച്ച പരാതി ശരിയാന്നെന്ന് വ്യക്തമായി. റെസ്റ്റോറന്റ് അടപ്പിച്ചതായും പരമാവധി പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരി ക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിന്റെ വാൽവും മാൻ ഹോളും ഉള്ള ഭാഗത്ത് കൂടിയാണ് മലിന ജലം ഒഴുക്കിയിരുന്നത്. ഇത് പരിശോധിക്കാനായി വാട്ടർ അതോറിറ്റി അധികൃതരും സ്ഥലതെത്തിയിരുന്നു. പ്രദേശത്തെ വീട്ടു കിണറുകളിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനൊപ്പം ശുദ്ധീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ സ്വീകരിക്കും.

Share Article