N
Author
News desk
Published
February 7, 2026

റീ യൂണിയൻ 2026 സംഘടിപ്പിച്ചു
കണ്ണൂർ:വളപട്ടണം വെസ്റ്റേൺ ഇന്ത്യ പൈ്ലവുഡ്സിൽ നിന്നും വിവിധ കാലയളവിൽ ജോലി ചെയ്ത് വിരമിച്ച സ്റ്റാഫ് ആന്റ് ഓഫീസർമാരുടെ സംഘടനയായ വെസ്റ്റേൺ ഇന്ത്യ പ്ളൈവുഡ് എക്സ് എംപ്ളോയീസ് യൂണിയന്റെ സംഗമം- റീ യൂണിയൻ 2026 സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറിയും ചീഫ് ടൈം കീപ്പറുമായ എളയടത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പുതിയതെരു ഓർക്കിഡ് ഹാളിൽ നടന്ന പരിപാടിയിൽ ജോസ് ആന്റണി അധ്യക്ഷനായി. ടി.വി. കുട്ടികൃഷ്ണൻ, കെ വിജയരാഘവൻ, ആർ. ബാലചന്ദ്ര പൊതുവാൾ, പി.രാജീവൻ എന്നിവർ സംസാരിച്ചു. സംഗമത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള
സമ്മാനങ്ങളും വിതരണം ചെയ്തു.