G
Author
Gramika Team
Published
June 30, 2026

രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും
സംസ്ഥാനത്ത് രാത്രികാലത്തെ വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരും. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ കുറവും കൂടിയ വില നൽകിയാലും വൈദ്യുതി കിട്ടാത്തതും പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞദിവസത്തെ 86.92 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാനായത് 17.32 ദശലക്ഷം യൂണിറ്റ് മാത്രം. ശരാശരി 4500 മെഗാവാട്ടാണ് രാത്രിയിലെ ഉപഭോഗം. ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ തല്‍സമയം സംപ്രേഷണവും കാരണമാണ്. രാത്രിയിൽ മിന്നായം പോലെ വൈദ്യുതി വിളക്കുകള്‍ കണ്ണടയ്ക്കും. പിന്നീട് കണ്ണ് തുറക്കാൻ 15 മിനിറ്റിലേറെ വേണ്ടി വരും. പവർകട്ടെന്ന് പറയരുത്. വൈദ്യുതി വകുപ്പിന്റെ ഭാഷയിൽ നേരിയ നിയന്ത്രണം മാത്രം. ജൂണ്‍ മുപ്പത് വരെ അതായത് ഇന്ന് വരെയുള്ള നിയന്ത്രണമെന്നാണ് ആദ്യ അറിയിപ്പെങ്കിലും ഇനിയെന്ന് വരെ നീളുമെന്ന് വ്യക്തതയില്ല. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം തുടരും. ദേശീയ തലത്തില്‍ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് കാരണം കൂടുതൽ വില നൽകിയാലും വൈദ്യുതി കിട്ടാനില്ല. കേന്ദ്ര വിഹിതത്തിലും കാര്യമായ കുറവുണ്ടായി.