G

Author

Gramika Team

Published

March 25, 2026

രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാമരണത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ ഒടുവിൽ വിടവാങ്ങി. ഡൽഹി എയിംസിൽ ഹരീഷ് റാണയുടെ (32) മരണം സംഭവിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 13 വർഷമായി കോമയിൽ തുടരുന്ന ഹരീഷ് റാണയ്ക്ക് ദയാമരണത്തിന് മാർച്ച് 11ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇതോടെ വൈദ്യസഹായങ്ങൾ നീക്കം ചെയ്തിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റാണ ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെയായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 13 വർഷമായി ഹരീഷ് റാണ കോമയിൽ തുടരുകയായിരുന്നു. കുടുംബത്തിൻ്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയതോടെ ജീവൻരക്ഷാ ഉപകരണങ്ങൾ ആശുപത്രി അധികൃതർ നീക്കിയതോടെയാണ് മരണം സംഭവിച്ചത്.

Share Article