G
Author
Gramika Team
Published
March 10, 2026

രാജിയില്ല; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി ഗണേഷ്
തിരുവനന്തപുരം: കെ.ബി.ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. മുഖ്യമന്ത്രിയെ കണ്ടശേഷമാണ് തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്. രാജിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്തിനെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. KSRTCയുടെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.