G
Author
Gramika Team
Published
March 25, 2026

രണ്ട് മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രെയ്ലർ ട്രെൻഡിങ്ങിൽ
സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രയ്ലർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ മുന്നിലാണ്.ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ട്രയ്ലർ രണ്ടു മില്യൺ കാഴ്ചക്കാരും കഴിഞ്ഞു സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. സെൻസർ കഴിഞ്ഞ ഡർബിക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 27 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ടീസറും റങ്ക് തെളിന്ദവളല്ലേ ഗാനവും ടൂർ ഗാനവും ഇപ്പോളിതാ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.