N
Author
News desk
Published
January 28, 2026

രക്തദാനവുമായി സിഒഎ
തലശ്ശേരി: ഫിബ്രവരി 13 14 തീയ്യതികളിൽ നടക്കുന്നസി ഒ എ.കണ്ണൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മലബാർ ക്യാൻസർ സെന്ററിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തിയാണ് 30 ഒാളം ഒാപ്പറേറ്റർമാർ ക്യാംപിൽ രക്തദാനം ചെയ്തത.് തലശേരി കൂത്ത്പറമ്പ്, മട്ടന്നുർഎന്നീ മേഖലകളിലെ ഒാപ്പറേറ്റർമാരാണ് രക്തദാനം ചെയ്തത്. ഗ്രാമിക എം.ഡി .കെ.രാജേഷ്, സി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് .പി.കെ. ദേവാനന്ദ്, ജില്ലാ കമ്മിറ്റി അംഗം പത്മപ്രസീത് . മട്ടന്നൂർ മേഖല പ്രസിഡന്റ് ആർ.കെ. മണി , തലശേരി മേഖല സെക്രട്ടറി .പി .സജിത്ത് , കൂത്ത് പറമ്പ് മേഖല സെക്രടറി എം.വി. പ്രശാന്ത് , മട്ടന്നൂർ മേഖല എക്സിക്യൂട്ടീവ് മെമ്പർ .വി.കെ.രാജേഷ്. എന്നിവർ രക്തദാന ക്യാംപിന് നേതൃത്വം നൽകി. സി ഒ എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രക്തദാനം ഉൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നതായി സി ഒ എ.ജില്ലാ വൈസ് പ്രസിഡന്റ്റ് പി.കെ. ദേവാനന്ദ് പറഞ്ഞു.