G
Author
Gramika Team
Published
March 11, 2026

യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
കോളയാട്: ചോലയിൽ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലച്ചേരി കക്കംതോടെ
കെ പ്രവീണാണ്(43) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് പ്രവീണിനെ സുഹൃത്തിന്റെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടതായിരിന്നു കാർ. ചൊവ്വാഴ്ച രാത്രി സുഹൃത്തിനോട് താൻ കാറിൽ കിടന്നോളമെന്ന് പറഞ്ഞ് കിടന്നുറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. കണ്ണവം പോലീസും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക്ക് സംഘവും വിരലടയാള വിദക്തരും സ്ഥലതെത്തി പരിശോധന നടത്തി. എസ് ഐ അനൂപ് കെ ഗോവിന്ദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.