G
Author
Gramika Team
Published
April 29, 2026

യാഷിന്റെ ‘ടോക്സിക്’ റിലീസ് മാറ്റി
റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയതായി നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു. 2026 ജൂൺ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയിൽ ആഗോളതലത്തിൽ വിപുലമായി റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.അടുത്തിടെ നടന്ന സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന്റെ പ്രത്യേക അവതരണം ശ്രദ്ധേയമായ പ്രതികരണമാണ് നേടിയത്. ആഗോള വിതരണക്കാരിലും അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖരിലും നിന്നുള്ള മികച്ച പ്രതികരണം ചിത്രത്തിന് കൂടുതൽ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ തുറന്നതായാണ് റിപ്പോർട്ട്. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് പുതുക്കി ആലോചിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.