G

Author

Gramika Team

Published

May 9, 2026

മെയ് 15ന് ശേഷം പെട്രോൾ - ഡീസൽ വില കൂടിയേക്കും; ഗാർഹിക സിലിണ്ടർ വിലയിലും വർധനയ്ക്ക് സാധ്യത

മെയ് 15ന് ശേഷം പെട്രോൾ - ഡീസൽ വില കൂടിയേക്കും; ഗാർഹിക സിലിണ്ടർ വിലയിലും വർധനയ്ക്ക് സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള നീക്കവുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ . മെയ് പതിനഞ്ചിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാർഹിക എൽപിജി സിലിണ്ടർ വിലയിലും വർധന ഉണ്ടായേക്കും. വർധനവ് അംഗീകരിക്കപ്പെട്ടാൽ പെട്രോൾ - ഡീസൽ വില ലിറ്ററിന് ഏകദേശം 4 - 5 രൂപ വരെ ഉയർന്നേക്കാം. വർധനയുണ്ടായാൽ ഏകദേശം നാല് വർഷത്തിന് ശേഷമാകും ഈ മാറ്റം ഉണ്ടാകുക. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നുമില്ല. ആവശ്യക്കാർ ഏറെയുള്ള ഗാർഹിക സിലിണ്ടർ വിലയിൽ 40 - 50 രൂപയുടെ വർധനയുണ്ടാകും. വാണിജ്യ സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചതിൻ്റെ ആഘാതം തുടരുന്നതിനിടെ ഗാർഹിക സിലിണ്ടർ വിലയിൽ വർധനയുണ്ടായാൽ പ്രതിസന്ധി കൂടുതൽ ശക്തമാകും.

Share Article