G

Author

Gramika Team

Published

April 28, 2026

മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: ഏഴോം കോട്ടക്കില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. 10.150 ഗ്രാം മെത്തഫിറ്റമിനുമായി പട്ടുവം കടവ് തറമ്മല്‍ ഹൗസില്‍ കെ.വി ഷമ്മാസ് ആണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം പി പി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍, പാപ്പിനിശ്ശേരി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശശി ചേണിച്ചേരിയും സംഘവും ഏഴോം കോട്ടക്കില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. മെത്തഫിറ്റമിന്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തളിപ്പറമ്പ്, പട്ടുവം, പഴയങ്ങാടി, പരിയാരം മേഖലകളിലെ യുവതീ-യുവാക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന ലഹരി ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ അതിവിദഗ്ധമായി വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. മാസങ്ങളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. റെയ്ഡില്‍ ഗ്രേഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം പി സര്‍വ്വജ്ഞന്‍ , ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍ വി.പി ശ്രീകുമാര്‍ , സി പങ്കജാക്ഷന്‍ , പി പി രജിരാഗ് , സിവില്‍ എക്സൈസ് ഓഫീസര്‍ കെ അമല്‍ , ഡ്രൈവര്‍ ജോജന്‍ എന്നിവര്‍ പങ്കെടുത്തു.

Share Article