G
Author
Gramika Team
Published
March 10, 2026

മുഴപ്പിലങ്ങാട് കൂറുമ്പ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൽ സംഘർഷം
കണ്ണൂർ : മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം, ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഘർഷമുണ്ടായത്. വിവിധ സ്ഥലങ്ങളില്‍നിന്നും ക്ഷേത്രത്തിലേക്കു കാഴ്ചവരവുകള്‍ വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇക്കുറിയും ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഒപ്പം പൊലീസ് ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും ഒരുവിധ പാര്‍ട്ടി ചിഹ്നങ്ങള്‍ അടക്കമുള്ളവ കാഴ്ചവരവുകളില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനൊപ്പം ചെണ്ടമേളം ഒഴികെ ഡിജെ അടക്കമുള്ള മറ്റ് ആഘോഷങ്ങള്‍ക്കുള്ള അനുമതിയും നല്‍കിയിരുന്നില്ല. കലശം വരവിനിടെ ഒരു ഭാഗത്ത് നിന്ന് കല്ലും ചെരുപ്പും മറുഭാഗത്തേക്ക് എറിഞ്ഞതോടെ അപ്പുറത്ത് നിന്നും ഇതാവര്‍ത്തിച്ചു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒടുവില്‍ സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് ലാത്തി വീശി ആളുകളെ ഓടിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവത്തില്‍ നിലവില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.