G

Author

Gramika Team

Published

May 9, 2026

മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന

മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന

ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രിയാവുമെന്നതിൽ എഐസിസി തീരുമാനം വൈകിട്ടോടെയുണ്ടാവുമെന്ന് സൂചന. കേരളത്തിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചു. ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ കേരളത്തിലെ നേതാക്കളെ വിളിച്ച് വരുത്തും. വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്.

Share Article