G

Author

Gramika Team

Published

May 20, 2026

മിൽമ പാൽ വില ഇന്ന് കൂട്ടിയേക്കും

മിൽമ പാൽ വില ഇന്ന് കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില ഇന്ന് വർധിപ്പിച്ചേക്കും. വില വർധനവ് ചർച്ച ചെയ്യുന്നതിനായി മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് നിലവിലെ തീരുമാനം. ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. വില വർധനവിന് നേരത്തെ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപ കർഷകന് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. പാൽ വില കൂടുന്നതോടെ മിൽമയുടെ പാലിതര ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും.

Share Article