G

Author

Gramika Team

Published

June 1, 2026

മിൽമ പാലിനും തൈരിനും വില കൂടുന്നു

മിൽമ പാലിനും തൈരിനും വില കൂടുന്നു

കോഴിക്കോട്: മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും. പാൽ വില ലിറ്ററിന് നാല് രൂപയും തൈരിന്‌ കിലോഗ്രാമിന് 10 രൂപയുമാണ് വർധിക്കുക. പുതിയ പാക്കറ്റുകൾ വരുന്നത് വരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ കിട്ടുക. നെയ്യടക്കം മറ്റ് ഉൽപന്നങ്ങൾക്കും വൈകാതെ വില ഉയരും. മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില ഉയർന്നേക്കും. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിലവർധന. പാചകവാതകത്തിനും പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന് ഇനിയും ചിലവ് കൂടും. ഹോട്ടൽ ഉടമകളും ആശങ്കയിലാണ്. മഞ്ഞ കവർ പാൽ: 27 രൂപ, നീല കവർ പാൽ: 30 രൂപ, ഓറഞ്ച് കവർ പാൽ: 30 രൂപ, പച്ച കവർ പാൽ: 32 രൂപ, കൗ മിൽക് - ഒരു ലിറ്റർ ബോട്ടിൽ: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ.

Share Article