G

Author

Gramika Team

Published

May 3, 2026

മാഹി മദ്യവുമായി പിണറായി സ്വദേശി പിടിയിൽ

മാഹി മദ്യവുമായി പിണറായി സ്വദേശി പിടിയിൽ

കൂത്തുപറമ്പ്: ഇലക്ഷൻ വോട്ടെണ്ണലിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലും സംഘവും  കോപ്പാലം, തലശേരിഗോപാൽ പേട്ട, തലായി ഉസ്സൻമൊട്ട, പെട്ടിപ്പാലം,  എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ. പിണറായി സ്വദേശി ടി.പി ലത്തീഫാണ് 31 ലീറ്റർ മാഹി മദ്യവുമായി എക്സൈസിന്റെ പിടിയിലായത്. വോട്ടെണ്ണലിൻ്റെ ഭാഗമായി ഡ്രൈഡേ ദിവസം വിൽപന നടത്തുന്നതിനിടെയാണ് മദ്യം കടത്തിയത്. ഇയാളെ മുൻപും മാഹി മദ്യം കടത്തി കൊണ്ടുവന്നതിന് വാഹന സഹിതം പിടികൂടിയിരുന്നു. മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് വൻതോതിൽ മദ്യം വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. എക്സൈസ് പാർട്ടിയെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ സി പി ഷാജി,  അനീഷ് കുമാർ പൂവൻ, പ്രിവൻ്റീവ് ഓഫീസർ മാരായസി.പി  ഷാജി, വി.എൻ സതീഷ്,  ടി.കെ ബിൻസി, സിവിൽ  എക്സ്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി, എൻ.കെ പ്രസൂൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.ധനീഷ്  എന്നിവരടങ്ങിയ എക്സൈസ് സംഘമാണ്.

Share Article