G

Author

Gramika Team

Published

February 27, 2026

മാലൂർ പഞ്ചായത്ത് ഭരണസമിതി ആദ്യ ബജറ്റ് അവതരിപ്പിച്ചു.

മാലൂർ പഞ്ചായത്ത് ഭരണസമിതി ആദ്യ ബജറ്റ് അവതരിപ്പിച്ചു.

മാലൂർ: ഉൽപ്പാദന മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും പ്രാധാന്യം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രമ്യശ്രീ പ്രജിത്താണ് ബജറ്റ് അവതരിപ്പിച്ചത്. ഉൽപ്പാദന മേഖലയ്ക്ക് 1കോടി 33ലക്ഷത്തി5000 ആയിരം രൂപയും, കാർഷിക മേഖലയ്ക്ക് 28ലക്ഷത്തി 8ആയിരത്തി 400 രൂപയും മൃഗസംരക്ഷണത്തിനു 26ലക്ഷത്തി 94 ആയിരത്തി 200 രൂപ ആരോഗ്യ മേഖലയ്ക്ക് 34ലക്ഷത്തി 87 ആയിരം രൂപയും പാർപ്പിട മേഖലയ്ക്ക് ഒരു കോടി 90 ലക്ഷത്തി 87 ആയിരത്തി 789 രൂപയും വയോജന ക്ഷേമം 13 ലക്ഷത്തി 8ആയിരത്തി 770 രൂപയും കുട്ടികൾ, ഭിന്നശേഷിക്കാർക്ക് എന്നിവർക്കായി 22 ലക്ഷത്തി 88ആയിരത്തി 259 രൂപയും ശുചിത്വം കുടിവെള്ളം എന്നിവയ്ക്കായി 22 ലക്ഷത്തി 25000 രൂപയും കളിസ്ഥലങ്ങൾക്കായി 10 ലക്ഷവും വനിതാ വികസന പദ്ധതികൾക്കായി 19ലക്ഷത്തി 99 ആയിരത്തി 776 രൂപയുംരൂപയും സേവന മേഖലയ്ക്ക് 5 കോടി 51 ലക്ഷത്തി 25000 രൂപയും റോഡുകൾക്കായി 3 കോടി 19 ലക്ഷത്തി 54 ആയിരത്തി 992 രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യക്ഷനായി. സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻമാരായ എൻ ശ്രീധരൻ, കെ കെ രവീന്ദ്രൻ പഞ്ചായത്ത്‌ സെക്രട്ടറി കെ ആർ സുജിത് എന്നിവർ സംസാരിച്ചു. 26 കോടി 98ലക്ഷത്തി 90ആയിരത്തി 500 രൂപ (269890500) പ്രതീക്ഷിത വരവും 26 കോടി 57 ലക്ഷത്തി 18 ആയിരം രൂപ പ്രതീക്ഷിത ചെലവും 41 ലക്ഷത്തി 72ആയിരത്തി 500 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

Share Article