G
Author
Gramika Team
Published
February 18, 2026

മാലൂരിൽ വൻ ചാരായ വേട്ട
മാലൂർ: പൂവത്താർ കുണ്ട് ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ 60 ലിറ്റർ ചാരായം കണ്ടെടുത്തു. പ്രതികളെ പിടുകൂടാൻ ശക്തമായ അന്വേഷണം നടന്നു വരികയാണെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ വിജേഷ് .എൻഫോഴ്‌സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി മാലൂർ പൂവത്താർകുണ്ട് ഭാഗങ്ങളിൽ കൂത്തുപറമ്പ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ പി ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. തോടരികിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 60ലിറ്റർ ചാരായം സംഘം പിടികൂടിയത്. പ്രതിയെ കുറിച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. തുടർനടപടികൾക്കായി കേസ് കൂത്തുപറമ്പ് റേഞ്ചിന് കൈമാറി.
ഒരാഴ്ച മുൻപ് 5 ലിറ്റർ ചാരായവുമായി സമീപത്തെ താമസക്കാരനെ കുത്തുപറമ്പ് എക്സൈസ് സർക്കിൾ സംഘം പിടികൂടിയിരുന്നു. ഇത്രയും കൂടുതൽ ചാരായം സംഭരിച്ചു വെച്ചത് എന്തിനാണെന്നും പിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെ പിടി കൂടുന്നതിനെ കുറിച്ചും എക്സൈസ് വകുപ്പ് ശക്തമായ അന്വേഷണം നടത്തി വരികയാണ്. ഒരു കാരണവശാലും മദ്യ നിർമ്മാണവും വിതരണവും അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷ് അറിയിച്ചു. ഉദ്യോഗസ്ഥരായ സിപി ഷാജി, അനീഷ് കുമാർ പൂവൻ, പി സി ഷാജി, സി ജിജീഷ്,എൻ കെ പ്രസൂൺ, സി ധനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ചാരായം കണ്ടെടുത്തത്.