G
Author
Gramika Team
Published
June 25, 2026

മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൂത്തുപറമ്പ്: പുറക്കളത്ത് മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു. വളപട്ടണത്ത് നിന്നാണ് ലോറി കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയ്ക്കിടെ രണ്ടു തവണയാണ് പുറക്കളം ജംഗ്ഷനിൽ ഓവുചാലിൽ മാലിന്യം തള്ളിയത്. പുറക്കളം ജംഗ്ഷനിൽ റോഡരികിൽ ഓവുചാലിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയ മിനി ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പലയിടങ്ങളിൽ നിന്നും കക്കൂസ് മാലിന്യം വലിയ തുക ഈടാക്കി ശേഖരിക്കുന്ന സംഘമാണ് ഇത്തരത്തിൽ മാലിന്യം തള്ളിയതിന് പിന്നിൽ എന്നും വളപട്ടണം സ്വദേശിയുടേതാണ് ലോറി എന്നും പോലീസ് പറഞ്ഞു. ഈ സംഘത്തെ കുറിച്ച് കൂത്തുപറമ്പ് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.