G

Author

Gramika Team

Published

June 3, 2026

മഴ കനക്കും: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലർട്ട്

മഴ കനക്കും: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ കാലവർഷത്തിനു തുടക്കമാകുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Share Article