G
Author
Gramika Team
Published
June 6, 2026

മഴത്തണുപ്പിൽ കേരളം പനിച്ച് വിറക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ പനിബാധിതരുടെ എണ്ണവും കൂടി. ഇന്നലെ 10,121 പേർ സർക്കാർ ആശുപത്രികളിൽ മാത്രം പനിബാധിച്ച് ചികിത്സ തേടി. ഇതിൽ 93 പേർക്ക് ഗുരുതരാവസ്ഥയിൽ കിടത്തിച്ചികിത്സ നൽകിയതായും ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിൽ ചികിത്സ തേടിയവർ ഇതിലും കൂടുതലാവും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ എത്തിയത്- 2140.കോഴിക്കോട് ജില്ലയിൽ 1080 പേരും പനിബാധിച്ച് ചികിത്സ തേടി. 200 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് .