G

Author

Gramika Team

Published

July 9, 2026

മരച്ചില്ല റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

മരച്ചില്ല റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ മരച്ചില്ല റോഡിലേക്ക് പൊട്ടി വീണു. ആ സമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടം ഒഴിവായി. ഇതു വഴിയു ള്ള ഗതാഗതം അല്പ സമയം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം. റോഡരികിലെ തണൽ മരത്തിന്റെ ചില്ലയാണ് പൊട്ടി വീണത്. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന തലശ്ശേരി - ബാവലി അന്തർസംസ്ഥാന പാതയിലേക്കാണ് മരച്ചില്ല വീണത്. എന്നാൽ ആ സമയത്ത് വാഹനങ്ങൾ കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി. നാട്ടുകാർ റോഡിൽ നിന്നു ചില്ല വെട്ടിമാറ്റിയാണ് ഗതാഗതം പുന സ്ഥാപിച്ചത്.

Share Article