G
Author
Gramika Team
Published
February 27, 2026

മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രേക്ഷകരിൽ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.