G

Author

Gramika Team

Published

June 4, 2026

മമ്പറം പൊയനാട് കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

മമ്പറം പൊയനാട് കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കൂത്തുപറമ്പ്: മമ്പറം പൊയനാട് കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.പൊയനാടെ എക്കാവിൽ ജയനാണ് മരിച്ചത്. ഭാര്യയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകു ന്നേരം 3 മണിയോടെയായിരുന്നു അപകടം. മമ്പറം ഭാഗത്ത് നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന ജയനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയനെ ഇടിച്ച ശേഷം റോഡരികി ലെ കലുങ്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് കാർ നിന്നത്. അപകടം നടക്കുമ്പോൾ സമീപത്തെ കടയിൽ നിൽക്കുകയായിരുന്നു ജയന്റെ ഭാര്യ. വിവരമറിഞ്ഞ് പിണറായി പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് അപകടമുണ്ടാക്കിയ വാഹനം റോഡിൽ നിന്നും നീക്കിയത്.

Share Article