G
Author
Gramika Team
Published
June 26, 2026

മമ്പറം പവർലും മെട്ടയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം
കൂത്തുപറമ്പ്: മമ്പറം പവർലും മെട്ടയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച്ച രാവിലെ ഒൻപതെ നാൽപ്പതോടെയായിരുന്നു അപകടം.കുത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പെട്ടന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് ബസ്സ് കറങ്ങി നിൽക്കുകയായിരുന്നു.
അപകട സമയത്ത് മമ്പറം ഭാഗത്തു നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഒരു സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും മൂന്ന് സ്കൂട്ടറുകൾക്കും ബസ്സ് ഇടിച്ച് കേടുപാട് സംഭവിച്ചു. ഈ പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.