G

Author

Gramika Team

Published

February 27, 2026

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കഴുത്തിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. രക്ത സമ്മർദം അടക്കം സാധാരണ നിലയിലേക്ക് എത്തിയതോടെ, പുലർച്ചെ നാലിന് മന്ത്രിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം.

Share Article