G
Author
Gramika Team
Published
May 16, 2026

മന്ത്രിമാരും വകുപ്പുകളും ഇന്നറിയാം; ഘടകകക്ഷികളുമായി ചർച്ച ഇന്ന്
തിരുവനന്തപുരം ∙ മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. രാവിലെ 10 മണിക്കാണ് ചർച്ച. തിങ്കളാഴ്ച 21 അംഗ പൂർണ മന്ത്രിസഭ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനമായിരുന്നു. നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണർക്ക് കൈമാറാനും ധാരണയായി ഇന്നലെ രാത്രി കൊച്ചിയിലേക്കു പോയ വി.ഡി.സതീശൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.