G
Author
Gramika Team
Published
May 12, 2026

മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട്: വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണപരമായ കാര്യങ്ങളിൽ ആദ്യ ഉത്തരവ് പുറപ്പെടുവിച്ച് മുഖ്യമന്ത്രി വിജയ്. തമിഴ്നാട്ടിലുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ്റ്റ് സ്റ്റാന്‍റുകൾ എന്നിവക്ക് സമീപം പ്രവർത്തിക്കുന്ന 717 തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവ് നൽകി. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, കോളജുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചുപൂട്ടാനാണ് ഉത്തരവ്. രണ്ടാഴ്ചക്കകം ഒഴിഞ്ഞുപോകണമെന്നും ഉടമകളോട് സർക്കാർ ആവശ്യപ്പെടും. നിലവിൽ 4,765 സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ മദ്യശാലകളാണ് സംസ്ഥാനത്തുള്ളത്. അടച്ചുപൂട്ടാൻ നിർദേശം നൽകിയ 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 186 ഉം, ബസ് സ്റ്റാന്‍റുകൾക്ക് സമീപം 255 മദ്യശാലകളുമാണുള്ളത്.