G
Author
Gramika Team
Published
July 1, 2026

മട്ടന്നൂർ വിമാനത്താവള പാതയിൽ വീണ്ടും വാഹനാപകടം.
മട്ടന്നൂർ: വിമാനത്താവള പാതയിൽ വാഹനാപകടം. കീഴല്ലൂർ പാലയോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചക്കരക്കൽ സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്കു മുൻപും പാലയോട് ഭാഗത്ത് നിയന്ത്രണം വിട്ട കാർ തലകീഴായ് മറിഞ്ഞു അപകടം ഉണ്ടായിരുന്നു.