G

Author

Gramika Team

Published

July 9, 2026

മട്ടന്നൂർ നീർവേലി ടൗണിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി

മട്ടന്നൂർ നീർവേലി ടൗണിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി

മട്ടന്നൂർ: മാങ്ങാട്ടിടം നീർവേലിയിൽ മഴക്കാലം ആരംഭിച്ചതോടെ പ്രധാന റോഡിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. റോഡിന്റെ ഒരു വശത്ത് മൂന്ന് വർഷത്തിലേറെയായി രൂപപ്പെട്ട വലിയ കുഴി മഴവെള്ളത്തിൽ മുങ്ങുന്നതോടെ അത് കാണാൻ പോലും സാധിക്കുന്നില്ല. റോഡ് നിർമ്മിക്കുന്നതിന് മുമ്പ് റോഡിന് കുറുകെ മഴവെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ റോഡ് നവീകരണ സമയത്ത് അത് ഒഴിവാക്കിയതോടെയാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കാൻ തുടങ്ങി. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുകയാണ്. റോഡിൽ വളവും ഉള്ളതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കുഴി പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. അപകടം ഒഴിവാക്കാൻ വാഹനങ്ങൾ പലപ്പോഴും റോഡിന്റെ മറുവശത്തുകൂടിയാണ് പോവുന്നത്. കാൽനടയാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഈ വെള്ളക്കെട്ട് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രദേശവാസികളും വ്യാപാരികളും നിരവധി തവണ പി.ഡബ്ല്യു.ഡി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.

Share Article