G
Author
Gramika Team
Published
July 2, 2026

മട്ടന്നൂരിൽ ലയണൽ മെസ്സിക്ക് സ്നേഹ സമ്മാനം
മട്ടന്നൂർ: ലോകമൊന്നാകെ കാൽ പന്തിന് പിന്നാലെ ഓടുമ്പോൾ മട്ടന്നൂരിൽ ലയണൽ മെസ്സിക്ക് സ്നേഹ സമ്മാനം. മെസ്സിയുടെ പടുകൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ചാണ് സമ്മാനം ഒരുക്കിയത്.മട്ടന്നൂർ മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ യൂത്ത് വിങ്ങാണ് കട്ട് ഔട്ട് സ്ഥാപിച്ചത്. പിറവിയെടുത്ത ശേഷം കേരളത്തിനും രാജ്യത്തിനുമായി കായികരംഗത്ത് വിവിധ മേഖലകളിൽ താരങ്ങളെ സമ്മാനിക്കാൻ ക്ലബിന് കഴിഞ്ഞിട്ടുണ്ട്.പേരിലെ സ്‌പോർട്സിനുള്ള മുന്നോക്കം പോലെ മട്ടന്നൂരിലെ മിനി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന് കായിക മേഖലയിൽ പ്രാധാന്യവും ഏറെയാണ്. അത് കൊണ്ട് തന്നെയാണ് ലോകമാകെ കാൽപ്പന്തിനു പുറകെ ഓടുമ്പോൾ ഒരടി കൂടുതൽ ഓടാൻ ക്ലബിന്റെ യൂത്ത് വിംഗ് പ്രവർത്തകർ തയ്യാറയത്. ജില്ലയിൽ തന്നെ ഏറ്റവും വലുതെന്നു അവകാശപ്പെടാൻ കഴിയുന്ന രീതിയിൽ മെസ്സിയുടെ പടുകൂറ്റൻ കട്ട് ഔട്ടാണ് ക്ലബിന് സമീപം സ്ഥാപിച്ചത്.
70 അടിയലധികം ഉയരത്തിലാണ് കട്ടൗട്ട് മിനി ക്ലബ്‌ന് മുന്നിൽ സ്ഥാപിച്ചത്.ഒരു ലക്ഷത്തോളം രൂപ ഇതിനായി ചെലവായിട്ടുണ്ട്. ലോകകപ്പ് ഉയർത്തിപിടിച്ച് നിൽക്കുന്ന മെസ്സിയുടെ കട്ട് ഔട്ട് ആണ് ഇവിടെ സ്ഥാപിച്ചത്. ഇത് കൂടാതെ ക്ലബിന്റെ പരിസരമാകെ വിവിധ ടീമുകളുടെ ഫ്ലെക്സ് ബോർഡുകളും കൊടിയും തോരണങ്ങളും ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഫാസിൽ പരീക്ക, പി റഫൽ, പിസി.കാസിം, ഫവാസ് റോഷൻ, അമർ നാഥ്, ഷൈൻ മോഹൻ പ്രജേഷ് കോയിറ്റി,പിസി നിഹാദ്, സനീൻ, കെ പ്രജിത്ത്,
വിനീഷ് ചിത്രതാര, ആദിത്യൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്.