G

Author

Gramika Team

Published

July 4, 2026

മട്ടന്നൂരിൽ റബർ പുരയ്ക്ക് തീപിടിച്ചു

മട്ടന്നൂരിൽ റബർ പുരയ്ക്ക് തീപിടിച്ചു

മട്ടന്നൂർ: ഉളിയിൽ നരയമ്പാറയിൽ റബർ പുരയ്ക്ക് തീപിടിച്ചു. എ.കെ. അഹമ്മദ് കുട്ടിയുടെ ഉടമസ്തയിലുള്ള റബർപുരക്കാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മഴക്കാലമായതിനാൽ ചകിരിയും വിറകും വച്ച് പുകയ്ക്കുന്നതിനിടയിൽ തീ പടരുകയായിരുന്നു. ഉടൻ തന്നെ മട്ടന്നൂർ ഫയർ സ്റ്റേഷനിൽ അറിയിക്കുകയും രണ്ടു യൂണിറ്റ് അഗ്‌നിശമന വിഭാഗം തീ അണയ്ക്കുകയുമായിരുന്നു. നൂറോളം റബർ ഷീറ്റുകൾ കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ പുരഷോത്തമൻ, അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

Share Article