G
Author
Gramika Team
Published
June 22, 2026

മട്ടന്നൂരിൽ നിയന്ത്രണം വിട്ട് കാർ തലകീഴായ് മറിഞ്ഞു.
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള റോഡിലെ പാലയോട് അഞ്ചാം മൈലിൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
കർണാടകയിലെ ഹസൻ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിലെത്തിയ സംഘം തിരികെ കർണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പാലയോട് അഞ്ചാം മൈൽ ഭാഗത്തെത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് കാറിൽ അഞ്ച് യാത്രികരുണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ക്രയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്തു.
മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.