G

Author

Gramika Team

Published

February 17, 2026

മകൻ കസേരയോടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് ദാരുണാന്ത്യം.

മകൻ കസേരയോടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് ദാരുണാന്ത്യം.

കണ്ണൂർ: കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിയാംമൂല സ്വദേശിനി ശാന്തയാണ് (88) ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിനു പിന്നാലെ മകൻ സജീവനെ (58) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളിയാംമൂലയിലെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതര പരുക്കേറ്റിരുന്നു. സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.

Share Article