G
Author
Gramika Team
Published
February 27, 2026

മകന്റെ വിവാഹം ക്ഷണിക്കാൻ പോവുന്നതിനിടെ അമ്മയ്ക്ക് ദാരുണാന്ത്യം
കൂത്തുപറമ്പ്: കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.വള്ളിക്കുന്ന് ഹൗസിൽ പ്രേമിയാണ് മരിച്ചത്. ഭർത്താവ് അച്ചുതന് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7:15 ഓടെയായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പ്രേമിയേയും ഭർത്താവ് അച്ചുതനേയും ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. 56 വയസ്സായിരുന്നു. അടുത്തമാസം 8 ന് മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ അപകടം. ഇരുവരും അയൽവാസികളെ വിവാഹം ക്ഷണിക്കാൻ പോവാനായി വീട്ടിൽ നിന്നും ഇറങ്ങി റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്.