G

Author

Gramika Team

Published

April 10, 2026

ഭർത്താവിന് 3 ജീവപര്യന്തം തടവ് ശിക്ഷ

ഭർത്താവിന് 3 ജീവപര്യന്തം തടവ് ശിക്ഷ

കണ്ണൂർ: കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ് ഭർത്താവിന് 3 ജീവപര്യന്തം തടവ് ശിക്ഷ. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ.രാജേഷിനെയാണ് ശിക്ഷിച്ചത്. തലശേരി ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി. നിസാർ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. 2024 നവംബർ 21നായിരുന്നു കേസിന് ആസ്പദമായ സംഭവം.

Share Article