G

Author

Gramika Team

Published

March 10, 2026

ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി ഗണേഷ് : വിവാദത്തിൽ താത്പര്യമില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി ഗണേഷ് : വിവാദത്തിൽ താത്പര്യമില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.

Share Article