G

Author

Gramika Team

Published

June 29, 2026

ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞു, ഇനി രാസലീല

ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞു, ഇനി രാസലീല

മലയാളത്തിലെ ശ്രദ്ധേയമായ ഫാമിലി എന്റർടെയ്നർ ഫ്രാഞ്ചൈസികളിലൊന്നായ 'ഭരതനാട്യം' മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് 'ഭരതനാട്യം 3 രാസലീല' എന്ന ടൈറ്റിൽ പുറത്തുവിട്ടത്. ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ താരനിരയെയോ ചിത്രത്തിന്റെ കഥയെയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്ർറെയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ താരങ്ങള്‍.o8 ഇവര്‍ തന്നെയാകും മൂന്നാം ഭാഗത്തിലുണ്ടാകുകയെന്നും ഒപ്പം പുതിയ കാസ്റ്റുകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Share Article