G

Author

Gramika Team

Published

February 23, 2026

‘ഭരതനാട്യത്തിനു’ ശേഷം ‘മോഹിനിയാട്ടം’; ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്

‘ഭരതനാട്യത്തിനു’ ശേഷം ‘മോഹിനിയാട്ടം’; ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്

ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ ‘മോഹിനിയാട്ടം’ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്, ജഗദീഷ്,വിജയ് ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ,സ്വാതി ദാസ് പ്രഭു,സന്തോഷ്‌ ഗുരുവായൂർ, നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്,ദിവ്യ എം നായർ,കലാരഞ്ജിനി,ശ്രുതി സുരേഷ്,ശ്രീജ രവി,ബേബി ജീൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Share Article