G

Author

Gramika Team

Published

April 30, 2026

ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം

ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം

കണ്ണൂർ: ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ്‌ തസ്‌ലീമാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം.ഉളിയില്‍ നരയംപാറയിലെ പെട്രോള്‍ പമ്പിന് മുന്‍വശത്ത് വൈദ്യുതി തൂണില്‍ ബൈക്കിടിച്ചായായിരുന്നു അപകടം. ഇരിട്ടിഭാഗത്ത് നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു തസ്ലീം. ഇടിയുടെ ആഘാതത്തില്‍ തസ്ലിം തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീഴുകയായിരുന്നു. തസ്ലീമിനു മുകളിലേക്ക് നിയന്ത്രണം വിട്ട ബൈക്കും വീണു. ഡ്രൈനെജിലേക്ക് വീണ ബൈക്ക് ഉടന്‍ തന്നെ അഗ്നിക്ക് ഇരയാവുകയായിരുന്നു. ഡ്രൈനേജില്‍ വീണ തസ്ലീമിന് തീപ്പിടിച്ച ബൈക്കിനടിയില്‍ നിന്നും എഴുനേല്‍ക്കാന്‍ പറ്റാതെ ഗുരുതരമായ രീതിയില്‍ ശരീരമാസകലം പൊള്ളലേറ്റു. ഓടികൂടിയ നാട്ടുകാരും മറ്റും ചേര്‍ന്നാണ് യുവാവിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊള്ളലേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന.

Share Article