G
Author
Gramika Team
Published
March 9, 2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അഞ്ചരക്കണ്ടി: ശങ്കരനെല്ലൂർ കുടുക്കിമെട്ടയിലെ പി സായന്താണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് പരിക്കേറ്റ് തലശ്ശേരിയിലെ ആശു പത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി വണ്ണാന്റെമെട്ടയിൽ വച്ചാണ് അപകടം ഉണ്ടായത്. ചാമ്പാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് ബൈക്കിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സായന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ് വൈകുന്നേരത്തോടെയാണ് മരിച്ചത്.