G
Author
Gramika Team
Published
July 4, 2026

ബെംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു
കണ്ണൂർ: പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഏഴു മണിയോടെ ബെംഗളൂരുവിന് സമീപം കെങ്കേരിയിൽ വച്ചായിരുന്നു തീപിടുത്തം. ബസിന്റെ മുൻഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ബസിൻ്റെ മുൻവശത്തു നിന്നും പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് കർണാടക പൊലിസ് അറിയിച്ചു.